26 April Friday

ഫ്രാൻസിൽ കുഞ്ഞുങ്ങള്‍ക്ക് നേരെ കത്തിയാക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


പാരീസ്‌
ഫ്രാൻസിലെ ആൽപ്‌സ്‌ പട്ടണത്തിലെ പാർക്കിൽ സിറിയന്‍ പൗരന്റെ കത്തിയാക്രമണത്തില്‍  നാലു കുട്ടികൾക്കും രണ്ട്‌ മുതിർന്നവർക്കും പരിക്ക്‌. പരിക്കേറ്റവരിൽ രണ്ടുവയസ്സുള്ള കുട്ടിയുമുണ്ട്‌.  ചിലരുടെ പരിക്ക് ഗുരുതരമാണ്‌. അക്രമി കുട്ടികളെയും മുതിർന്നവരെയും തുടർച്ചയായി കത്തികൊണ്ട്‌ കുത്തുകയായിരുന്നു. 31 വയസ്സുകാരനായ അക്രമിയെ അറസ്റ്റ്‌ ചെയ്‌തതായി പൊലീസ്‌ പറഞ്ഞു. ഇയാള്‍ക്ക് വെടിയേറ്റിണ്ടുണ്ട്. സ്വീഡനില്‍ അഭയാര്‍ഥി പദവിയുള്ള 31കാരനായ സിറിയന്‍ പൗരനാണ് അക്രമി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top