17 December Wednesday

ലണ്ടനിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023


ലണ്ടൻ
ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിൽ തിങ്കളാഴ്ച ഇന്ത്യൻ ഹൈക്കമീഷനു പുറത്ത് പ്രതിഷേധിച്ചു. ഹർദീപ് സിങ്‌ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക്‌ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. ജൂണിൽ ബിർമിങ്‌ഹാമിൽ മരിച്ച ഖലിസ്ഥാൻ അനുകൂല അവതാർ സിങ്‌ ഖണ്ഡയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചീഫ് കോറോണർക്ക് സിഖ്‌ ഫെഡറേഷൻ (യുകെ) അപേക്ഷ സമർപ്പിച്ചിരുന്നു. ഇയാളും ഖലിസ്ഥാൻ അനുകൂലിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top