25 April Thursday
പ്രസിഡന്റിന്റെ വസതിക്ക് തീയിട്ടു

കസാഖ് സ്ഥാനില്‍ അടിച്ചമര്‍ത്തല്‍ ; നിരവധി പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022


അല്‍മാറ്റി
കസാഖ്സ്ഥാനില്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ വന്‍സൈനികനീക്കം. ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു.പ്രതിഷേധക്കാര്‍ സർക്കാർ ഓഫീസുകളിലേക്ക് ഇരച്ചുകയറിയതോടെ വെടിയുതിർക്കേണ്ടിവന്നുവെന്നാണ് വിശദീകരണം. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ‌

വാഹനങ്ങളില്‍ ഉപയോ​ഗിക്കുന്ന എല്‍പിജിയുടെ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതിനെതിരെ ഞായറാഴ്ച രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആരംഭിച്ച പ്രതിഷേധം അൽമാറ്റിയിലേക്കും തലസ്ഥാനമായ നൂർ-സുൽത്താനിലേക്കും വ്യാപിക്കുകയായിരുന്നു. തെരുവുപ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവച്ചു.

വ്യാഴം രാത്രിയാണ് രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാറ്റിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണം തുടങ്ങിയത്. പ്രസിഡന്റിന്റെ വസതിയിലേക്കും മേയറുടെ ഓഫീസിലേക്കും ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ രണ്ടു കെട്ടിടത്തിനും തീയിട്ടു.  12 പൊലീസ് ​ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ മൃതദേഹം തലയറുത്ത നിലയിലാണ് കണ്ടെത്തിയത്.  അൽമാറ്റിയിലും നൂർ-സുൽത്താനിലും പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ രാജ്യമെമ്പാടും രണ്ടാഴ്ചത്തേക്ക് വ്യാപിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top