25 April Thursday

കശ്മീർ: 131 പേജ്‌ രേഖയുമായി പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021


ഇസ്ലാമാബാദ്
കശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിശദാംശങ്ങള്‍ എന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ  131 പേജുള്ള രേഖാസമാഹാരം പുറത്തുവിട്ടു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ സർക്കാരിന്റെ യഥാർഥ മുഖം അനാവരണം ചെയ്യുന്നതിനാണ് രേഖകള്‍ പുറത്ത് വിടുന്നതെന്നും  യുഎന്നിനും മറ്റ് അന്താരാഷ്ട്ര സമൂഹത്തിനും വിവരങ്ങൾ കൈമാറുമെന്നും വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഖുറേഷി പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമങ്ങളിൽനിന്നുള്ള 26 ഉം ഇന്ത്യൻ ബൗദ്ധികകേന്ദ്രങ്ങളിൽനിന്ന് 41 ഉം പാകിസ്ഥാനിൽനിന്നുള്ള 14 ഉം ഉൾപ്പെടെ 113 റഫറൻസുകളെ അടിസ്ഥാനമാക്കിയാണ്  റിപ്പോര്‍ട്ട്. കശ്മീരിൽ രാസായുധങ്ങൾ ഉപയോഗിച്ചതിന് രേഖ ഉണ്ട്‌. നിഷ്പക്ഷമായ  അന്താരാഷ്ട്ര അന്വേഷണം വേണം. യുദ്ധക്കുറ്റങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ഖുറേഷി യുഎന്നിനോട് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top