26 April Friday

കലാപനീക്കം : സൈനികമേധാവിയെ നീക്കി ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


ബ്രസീലിയ
ഭരണ അട്ടിമറി ലക്ഷ്യമിട്ട്‌ ബോൾസനാരോ അനുകൂലികൾ കലാപനീക്കം നടത്തിയ സംഭവത്തിൽ സൈനികമേധാവിയെ പുറത്താക്കി ബ്രസീൽ സർക്കാർ. സൈനികമേധാവിയായ ജനറൽ ജൂലിയോ സെസാർ അരുഡയെയാണ്‌ മാറ്റിയത്‌. സൗത്ത് ഈസ്റ്റ് മിലിട്ടറി കമാൻഡിന്റെ തലവനായിരുന്ന ജനറൽ ടോമസ് മിഗ്വൽ റിബെയ്‌റോ പൈവയെ പകരക്കാരനായി നിയമിച്ചു. 

കലാപനീക്കം തടയുന്നതിൽ പരാജയപ്പെട്ട പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ നേരത്തേ നടപടി എടുത്തിരുന്നു.   കലാപത്തിൽ മുൻ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോയുടെ പങ്ക്‌ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top