28 March Thursday

രഹസ്യരേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച : ബൈഡനെതിരെ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023


വാഷിങ്‌ടൺ
വൈസ്‌ പ്രസിഡന്റായിരുന്നപ്പോൾ അതീവ രഹസ്യരേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെതിരെ അന്വേഷണം. അറ്റോർണി ജനറൽ മെറിക്ക്‌ ഗാർലാൻഡ്‌ സ്വതന്ത്ര അഭിഭാഷകനായ റോബർട്ട്‌ ഹറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച്‌ ഉത്തരവിട്ടു.

ഉക്രയ്‌ൻ, ഇറാൻ, യുകെ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.  മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രഹസ്യരേഖകൾ കടത്തിക്കൊണ്ടുപോയെന്ന കേസിൽ ക്രിമിനൽ അന്വേഷണം നേരിടുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top