25 April Thursday

പാകിസ്ഥാൻ അപകടകരമായ രാജ്യം : ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2022


വാഷിങ്‌ടൺ
പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാണെന്ന്‌ യുഎസ് പ്രസിഡന്റ്‌ ജോ ബൈഡൻ. ആണവായുധങ്ങളുടെ കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്ത രാജ്യമാണ്‌ പാകിസ്ഥാനെന്നും ബൈഡൻ പറഞ്ഞു. കലിഫോർണിയയിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് പ്രചാരണ ചടങ്ങിലാണ്‌ ബൈഡന്റെ രൂക്ഷ വിമർശം. ചൈനയെയും റഷ്യയെയും സംബന്ധിച്ച വിദേശനയത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടയിലാണ്‌ ബൈഡൻ പാകിസ്ഥാനെ കടന്നാക്രമിച്ചത്‌.

ബൈഡന്റെ അഭിപ്രായം തന്നെ അത്ഭുതപ്പെടുത്തിയെന്നും തെറ്റിദ്ധാരണകൊണ്ടാകാം അതെന്നും പാക്‌ വിദേശമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. പാകിസ്ഥാനിലെ അമേരിക്കൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.  എഫ്-16 കപ്പലുമായി ബന്ധപ്പെട്ട് യുഎസും പാകിസ്ഥാനും പ്രതിരോധ കരാർ യാഥാർഥ്യമാക്കിയതിനു പിന്നാലെയാണ്‌ ബൈഡന്റെ വിമർശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top