23 April Tuesday

മാർപാപ്പയ്ക്ക് നന്ദി: ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021

videograbbed image

വത്തിക്കാൻ
അമേരിക്കന്‍ പ്രസിഡന്റ്  ജോ ബൈഡൻ വത്തിക്കാനില്‍  ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ദരിദ്രർക്കും പട്ടിണി, സംഘർഷം, പീഡനം എന്നിവയാൽ കഷ്ടപ്പെടുന്നവർക്കും വേണ്ടി സംസാരിക്കുന്നതിന് ബൈഡൻ മാർപാപ്പയ്ക്ക് നന്ദി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.  കാലാവസ്ഥാ പ്രതിസന്ധിക്കെതിരെയും എല്ലാവര്‍ക്കും കോവിഡ് വാക്സിൻ ഉറപ്പാക്കുന്നതിനുവേണ്ടിയും മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തെ  ബൈഡൻ പ്രശംസിച്ചു.

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സമാധാനപ്പോരാളിയാണ് ബൈഡനെന്ന്  മാര്‍പാപ്പ വിശേഷിപ്പിച്ചു. ഗ്രഹത്തിന്റെ പരിപാലനം, ആരോഗ്യ സംരക്ഷണം, അഭയാർഥികൾ, കുടിയേറ്റക്കാർ, മതസ്വാതന്ത്ര്യം, മനുഷ്യാവകാശ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങള്‍ ഇരുവരും ചർച്ച ചെയ്തതായി വത്തിക്കാൻ അറിയിച്ചു.

അപ്പൊസ്തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടു. ബൈഡന്റെ ഭാര്യ ജിൽ അടക്കമുള്ളവര്‍ക്കൊപ്പം ചിത്രമെടുക്കാനും സമ്മാനം കൈമാറുനും 15 മിനിറ്റുകുടി മാര്‍പ്പാപ്പ ചെലവഴിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top