25 April Thursday

ബൈഡന്റെ ജയം അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്; അധികാരം കൈമാറുമെന്ന് ട്രംപ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021

വാഷിങ്ടണ്‍ > ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെ ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ആയും പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ താന്‍ ജനുവരി 20ന് അധികാരം ഒഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. ആദ്യാമായാണ് അധികാരം ഒഴിയുമെന്ന് ട്രംപ് പ്രസ്താവിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെന്നും ട്രംപ് പറഞ്ഞു.

യുഎസ് ക്യാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ജനാധിപത്യത്തന് നേരെ നടന്ന ആക്രമണം എന്നാണ് കലാപത്തെ ജോ ബൈഡന്‍ വിഷേഷിപ്പിച്ചത്.

ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടത്. പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിലേക്ക് ഇരച്ചെത്തിയായിരുന്നു ആക്രമണം. ബുധനാഴ്ച നടന്ന കലാപത്തിന് പിന്നാലെ നിര്‍ത്തിവച്ച സംയുക്ത കോണ്‍ഗ്രസ് യോഗം രാത്രിയോടെ പുനരാരംഭിച്ചു. 306 ഇലക്ടറല്‍ വോട്ടുകളാണു ബൈഡനു ലഭിച്ചത്. ട്രംപിന് 232 വോട്ടും ലഭിച്ചു.

അതേസമയം, ട്രംപ് അനുകൂലികള്‍ നത്തിയ കലാപത്തിലും ഇതിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിലും നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top