18 September Thursday

യുഎസ്‌ വായ്‌പാ പരിധി ഉയർത്തൽ ബില്ലിൽ 
ഒപ്പിട്ട്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

വാഷിങ്‌ടൺ
രാജ്യത്തിന്റ വായ്‌പാ പരിധി ഉയർത്തുന്നതിനായി യുഎസ്‌ സെനറ്റ്‌ പാസാക്കിയ ബില്ലിൽ ഒപ്പിട്ട്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ബിൽ അമേരിക്കന്‍ പ്രതിനിധിസഭയും സെനറ്റും പാസാക്കിയത്‌. പ്രസിഡന്റ്‌ ഒപ്പിടുന്നതോടുകൂടി ബിൽ നിയമമാകും.വൈറ്റ് ഹൗസിൽ വെച്ച് ബൈഡൻ ബില്ലിൽ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top