05 May Sunday

ബൈഡൻ ഇന്ന്‌ ഇസ്രയേലിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023


ടെൽ അവീവ്‌ > ഇസ്രയേലിന്‌ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ബുധൻ ടെൽ അവീവിലെത്തും. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും മറ്റ്‌ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

തുടർന്ന് ജോർദാനിലേക്ക്‌ പോകുന്ന ബൈഡൻ, ഈജിപ്ത്‌ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, പലസ്തീൻ  പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്,  രാജാവ്‌ അബ്ദുള്ള എന്നിവരുമായി  കൂടിക്കാഴ്ച നടത്തും.  അതിനിടെ, 2000 അമേരിക്കൻ സൈനികർ തയ്യാറാണെന്നും എന്നാൽ വിന്യസിക്കാൻ തീരുമാനമായില്ലെന്നും പെന്റഗൺ അറിയിച്ചു.

ഒഐസി യോഗം ഇന്ന് ജിദ്ദയില്‍

അനസ് യാസിൻ

മനാമ > ഗാസയിലേക്ക്‌ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ സംഘടന(ഒഐസി)യുടെ അസാധാരണ യോഗം ബുധനാഴ്ച ജിദ്ദയിൽ ചേരും. സൗദിയാണ് യോഗം വിളിച്ചത്. ഗാസയിലെയും പരിസരങ്ങളിലെയും സൈനിക വിപുലീകരണം, പ്രദേശത്തെ വഷളാകുന്ന സ്ഥിതിഗതികൾ, സാധാരണക്കാരുടെയും  മേഖലയുടെയും സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും ഉയരുന്ന ഭീഷണി എന്നിവ ചർച്ച ചെയ്യും.

ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. പലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയിറക്കാനുള്ള ആഹ്വാനം സൗദി പൂർണമായും നിരാകരിക്കുന്നതായി മന്ത്രിസഭ വ്യക്തമാക്കി. ഗാസയിലെ ഉപരോധം ഉടൻ നീക്കണമെന്നും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top