29 March Friday

ഗൊദാർദിന്റെ മരണം 
വെെദ്യസഹായത്തോടെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022


ജനീവ
വിഖ്യാത സംവിധായകൻ ഴാങ്‌ ലൂക്‌ ഗൊദാർദിന്റെ മരണം വെെദ്യസഹായത്തോടെയെന്ന് റിപ്പോർട്ട്. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ വലയ്ക്കുന്നതിനാൽ വെെദ്യസഹായത്തോടെ ദയാവധം നടത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പാട്രിക് ഴാനററ്റ് സ്ഥിരീകരിച്ചു. സ്വിറ്റ്സർലന്റിൽ വ്യവസ്ഥാവിധേയമായി വെെദ്യസഹായത്തോടെയുള്ള മരണം അനുവദനീയമാണ്‌. ഗൊദാർദിനുവേണ്ടി ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു.

ചൊവ്വ പുലർച്ചെ ജനീവയിലെ വസതിയിലായിരുന്നു അന്ത്യം. ജീവിത പങ്കാളിയും സ്വിസ് ചലച്ചിത്ര നിർമാതാവുമായ ആൻമേരി മിയവിലെക്കൊപ്പമായിരുന്നു താമസം. സംസ്‌കാരം തീർത്തും സ്വകാര്യ ചടങ്ങായി നടത്തുമെന്ന് കുടുംബം അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top