24 April Wednesday

സിംഹത്തിന്റെ വായില്‍ കയ്യിട്ടു; മൃഗശാല തൊഴിലാളിക്ക് കൈവിരല്‍ നഷ്‌ടമായി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കിംഗ്‌സ്റ്റണ്‍ > മൃഗശാലയില്‍ സിംഹവുമായി വിനോദത്തിലേര്‍പ്പെട്ട വ്യക്തിയുടെ കൈവിരലുകള്‍ നഷ്ടമായി. ജമൈക്കയിലെ മൃഗശാലയിലെ  കോണ്‍ട്രാക്‌ട് തൊഴിലാളിക്കാണ് കൈവിരലുകള്‍ നഷ്ടപ്പെട്ടത്.

കൂട്ടിലുണ്ടായി സിംഹത്തിന്റെ വായിലേയ്ക്ക് കൈവിരലുകള്‍ വെച്ചുകൊടുത്തായിരുന്നു വിനോദം. എന്നാല്‍ വിരലില്‍ മുറുകെ കടിച്ച സിംഹം അത് വായിലാക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടാതെ രണ്ട് പേര്‍ വീഡിയോയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൈ പിറകിലേയ്ക്ക് വലിച്ചെങ്കിലും വിരലില്‍ നിന്നും കടി വിടാന്‍ സിംഹം തയ്യാറായില്ല.

15 ഓളം കാഴ്ച്ചക്കാര്‍ക്ക് മുന്നിലായിരുന്നു അഭ്യാസ പ്രകടനം. സിംഹത്തെ പ്രകോപിപ്പിച്ചതാണ് അപകടത്തിന് കാരണമായത്.  'നിര്‍ഭാഗ്യകരമായ സംഭവമായി പോയി.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അപകടം സംഭവിച്ച വ്യക്തിയ്ക്ക് മുഴുവന്‍ പിന്തുണയും നല്‍കും'-മൃഗശാല അധികൃതര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top