18 April Thursday

കോവിഡ് നിയന്ത്രണം : വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

videograbbed image


വെല്ലിങ്ടൺ
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്‍ഡ ആർഡൻ. ‌‌‌പുതുതായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയായിരുന്നു നിലവിലെ  സാഹചര്യത്തില്‍ തന്റെ വിവാഹം നടത്താനാകില്ലെന്ന് ജസീന്‍ഡ പറഞ്ഞത്. 

മറ്റ് ന്യൂസിലൻഡുകാരിൽ നിന്ന് താൻ വ്യത്യസ്തയല്ലെന്നും ഏറ്റവും പ്രിയപ്പെട്ടൊരാള്‍ക്ക് അസുഖം വരുമ്പോള്‍പോലും അവരോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെ മറികടക്കേണ്ടതുണ്ടെന്നും ആര്‍ഡന്‍ പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുക്കാന്‍ യാത്രചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കും യാത്രചെയ്ത വിമാനത്തിലെ ജീവനക്കാരനും ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ന്യൂസിലന്‍ഡ് നിയന്ത്രണം കര്‍ശനമാക്കിയത്. പൊതുപരിപാടികളില്‍ പൂർണമായും വാക്സിൻ എടുത്ത 100 പേര്‍ക്കുമാത്രമേ പങ്കെടുക്കാനാകൂ. മാസ്ക് നിര്‍ബന്ധമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top