19 April Friday

ഇസ്രയേല്‍ വെടിവയ്‌പില്‍ പതിമൂന്നുകാരന്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021


​ഗാസ
വെസ്റ്റ് ബാങ്കിൽ പതിമൂന്നുകാരനായ പലസ്തീൻ ബാലനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. പലസ്‌തീന്‍ റെഡ്ക്രസന്റ് സൊസൈറ്റിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വടക്കൻ വെസ്റ്റ് ബാങ്ക് ഗ്രാമമായ ദെയ്ർ അൽ-ഹതാബിൽ പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രയേൽ സൈന്യം വെടിയിതിര്‍ത്തു. കുട്ടിയുടെ വയറ്റിലാണ് വെടിയേറ്റത്. 70 പേര്‍ക്ക് പരിക്കേറ്റുപലസ്തീന്‍ മേഖലയില്‍ അനധികൃത ഇസ്രയേലി കുടിയേറ്റകോളനി സ്ഥാപിക്കുന്നതിനെതിരെയാണ് വെസ്റ്റ്ബാങ്കില്‍ പ്രതിഷേധം നടക്കുന്നത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top