03 July Thursday

വെസ്റ്റ്ബാങ്കില്‍ കടന്നുകയറി ഇസ്രയേല്‍; 5 പലസ്‌തീന്‍കാരെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ജെറുസലേം > വെസ്റ്റ്ബാങ്കില്‍ കടന്നുകയറിനടത്തിയ ആക്രമണത്തില്‍  അഞ്ച് പലസ്തീന്‍കാരെ വെടിവെച്ച് കൊന്ന് ഇസ്രായേല്‍ സേന. ഹമാസിനെ ലക്ഷ്യമിട്ടായിരുന്നു കടന്നുകയറ്റം. മേഖലയില്‍ സമീപകാലത്തെ ഏറ്റവും മാരകമായ കടന്നാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.

രണ്ടുപേര്‍ ജെനിനിലും മൂന്ന് പേര്‍ ബിദ്ദുവിലുമാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തെന്നും അത് ചെറുക്കാനാണ് കടന്നുകയറി ആക്രമിച്ചതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം. ഇസ്രയേല്‍ സര്‍ക്കാരും അന്താരാഷ്ട്ര അം​ഗീകാരമുള്ള പലസ്‌തീന്‍ ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയുടെ ഭാ​ഗമാണ് ആക്രമണമെന്ന് ​ഹമാസ് പ്രതികരിച്ചു. മാസങ്ങളായി വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അതിക്രമം രൂക്ഷമാണ്. കഴി‍ഞ്ഞമാസം നാല് പലസ്തീന്‍കാരെ ഇസ്രയേല്‍ കൊലപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top