ടെൽ അവീവ്
അധിനിവേശ വെസ്റ്റ് ബാങ്കിൽ ചൊവ്വാഴ്ച നടത്തിയ റെയ്ഡിൽ പതിനാറുകാരൻ ഉൾപ്പെടെ രണ്ട് പലസ്തീന്‍കാരെ ഇസ്രയേലി സൈന്യം വെടിവച്ചുകൊന്നു. ജെറിക്കോ മേഖലയിൽ നടന്ന റെയ്ഡിൽ ഖുസൈ അൽ വലാജി (16), മുഹമ്മദ് നുജൂം (25) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം ഇതുവരെ 170ൽ അധികം പലസ്തീന്‍കാരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..