29 March Friday

​ഗാസയില്‍ വെടിനിര്‍ത്തല്‍ ; അഞ്ചുദിവസത്തിനിടെ ഇസ്രയേല്‍ കൊന്നൊടുക്കിയത് 33 പലസ്തീന്‍കാരെ

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023


ഗാസ സിറ്റി
ഗാസ മുനമ്പിൽ അഞ്ചുദിവസമായി ഇസ്രയേല്‍ തുടരുന്ന കൂട്ടക്കുരുതിക്ക് അറുതി. ഈജിപ്‌തിന്റെ മാധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് താത്കാലിക വെടിനിര്‍ത്തല്‍. ​ഇസ്രയേല്‍ പലസ്തീന്‍ പാര്‍പ്പിടസമുച്ചയങ്ങള്‍ ലഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചുദിവസത്തിനിടെ 33 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.

പലസ്‌തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ ജിഹാദ് എന്ന സംഘടനയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് വ്യോമാക്രണം നടത്തിയത്. സംഘടനയുടെ പ്രധാന മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ താത്കാലിക വെടിനിര്‍ത്തലിന് തയ്യാറായത്. ജനവാസമേഖലയില്‍ ബോംബാക്രമണമുണ്ടാകരുതെന്ന ആവശ്യമാണ് ഈജിപ്തുമായുള്ള സമാധാന ചര്‍ച്ചയില്‍ പലസ്തീന്‍ പോരാട്ട സംഘടനകള്‍ ഉന്നയിച്ചത്. പലസ്‌തീൻ സംഘടനകൾ നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top