26 April Friday

വെസ്‌റ്റ്‌ബാങ്കിൽ 
4 പലസ്തീന്‍ 
പൗരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023


വെസ്റ്റ്ബാങ്ക്
ഇസ്രയേല്‍ സുരക്ഷാ സേന വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ പരിശോധനയില്‍ മൂന്ന് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു.  ഇവർക്ക്‌ പുറമെ, ചൊവ്വാഴ്‌ച ഇസ്രയേൽ സേനയുടെ വെടിയേറ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 വയസുള്ള വാലിദ്‌ നാസ്സർ എന്ന വിദ്യാർഥിയും വ്യാഴാഴ്‌ച മരിച്ചതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞയാഴ്ച ഇസ്രയേല്‍ സേന നടത്തിയ റെയ്‌ഡില്‍ ആറ് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം തുടക്കംമുതല്‍ വെസ്റ്റ് ബാങ്ക് മേഖലയില്‍ 74 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top