26 April Friday

ഇസ്രയേൽ അധിനിവേശം: 
യുഎൻ പ്രമേയത്തിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2022


ഐക്യരാഷ്‌ട്രകേന്ദ്രം
ഇസ്രയേലിന്റെ പലസ്‌തീൻ അധിനിവേശം സംബന്ധിച്ച യുഎൻ പൊതുസഭയിലെ കരട്‌ പ്രമേയത്തിൽ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽനിന്നാണ്‌ ഇന്ത്യ വിട്ടുനിന്നത്‌. പ്രമേയത്തെ 87 രാജ്യം അനുകൂലിച്ചപ്പോൾ അമേരിക്ക, ഇസ്രയേൽ തുടങ്ങി 26 രാജ്യം എതിർത്തു. ഇന്ത്യ, ഫ്രാൻസ്‌, ജപ്പാൻ, ബ്രസീൽ തുടങ്ങി 53 രാജ്യമാണ്‌ പ്രമേയത്തിൽനിന്ന്‌ വിട്ടുനിന്നത്‌. യുഎൻ പൊതുസഭയുടെ വോട്ടെടുപ്പിനെ പലസ്‌തീൻ സ്വാഗതം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top