25 April Thursday

ഇസ്രയേലിൽ മാസ്ക്‌ വേണ്ട, സ്കൂൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

ജറുസലേം > വിവിധ രാജ്യങ്ങൾ കടുത്ത കോവിഡ്‌ നിയന്ത്രണങ്ങൾ കർക്കശമാക്കുമ്പോൾ അയവുകളുമായി ഇസ്രയേൽ. പൊതു ഇടങ്ങളിൽ മാസ്ക്‌ ധരിക്കണമെന്ന ഒരു വർഷമായുള്ള നിബന്ധന നീക്കി. വിദ്യാലയങ്ങൾ പൂർണമായും തുറന്നു. അടച്ചിട്ട മുറികളിലെ യോഗങ്ങൾക്കും മറ്റും മാസ്ക്‌ ധരിക്കണം.

ഇസ്രയേലിൽ ഇതുവരെ 8,36,000 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 6,331 പേർ മരിച്ചു. 93 ലക്ഷം ജനങ്ങളിൽ 53 ശതമാനത്തിനും രണ്ടു ഡോസ്‌ വാക്സിൻ നൽകിക്കഴിഞ്ഞതിനാലാണ്‌ കോവിഡ്‌ മാനദണ്ഡങ്ങളിൽ അയവ്‌ വരുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top