16 April Tuesday

പലസ്തീന്‍ പ്രക്ഷോഭകരെന്ന് കരുതി ഇസ്രയേല്‍ കൊന്നത് സ്വന്തം സൈനികരെ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ജറുസലേം
വെസ്റ്റ് ബാങ്കിലെ സൈനികത്താവളത്തിന് സമീപം പലസ്തീൻ പ്രക്ഷോഭകാരെന്ന് കരുതി  ഇസ്രയേലി സേന നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത് രണ്ട് ഇസ്രയേലി സൈനികര്‍. ബുധനാഴ്ച രാത്രിയിൽ ജോർദാൻ താഴ്‌വരയിലായിരുന്നു സംഭവം.  പട്രോളിങ്ങിലായിരുന്ന സഹപ്രവ‌ർത്തക‌രെ സൈന്യം അബദ്ധത്തിൽ  വെടിവച്ചുകൊന്നതില്‍ കൃത്യമായ വിശദീകരണം ഇസ്രയേല്‍ നല്‍കിയിട്ടില്ല. മേജർ ഒഫെക് അഹരോൺ (28), മേജർ ഇറ്റാമർ എൽഹാരാർ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ നടപടിയില്‍  ഇസ്രയേലില്‍ പ്രതിഷേധം ശക്തമായി.  ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ട്വിറ്ററിൽ കഠിനദുഖം രേഖപ്പെടുത്തി. കുട്ടികളടക്കം നിരവധി  പലസ്തീൻ പൗരന്മാ‌രെയാണ് നുഴഞ്ഞുകയറ്റം ആരോപിച്ച് ഇസ്രയേൽ സേന അതിര്‍ത്തിയില്‍ വെടിവെച്ചുവീഴ്ത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top