20 April Saturday

കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം; പിന്നില്‍ ഐഎസ് എന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

കാബൂള്‍> അഫ്‌ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര കാര്‍ത്തെ പര്‍വാനില്‍ ഭീകരാക്രമണം. ഗുരുദ്വാര സാഹിബ് പരിസരത്ത് ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി സ്ഥിരീകരിച്ചു.സുരക്ഷാ സേന പ്രദേശം വളഞ്ഞ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗുരുദ്വാരയ്ക്കുള്ളിലുണ്ടായിരുന്ന സിഖ് വംശജര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഏതാനും പേര്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്നാണ് സൂചന.

കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലരാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 
2020-ലെ ഗുരുദ്വാര ആക്രമണത്തിന് സമാനമായ സംഭവം ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ഖൊറാസാന്‍ പ്രവിശ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗം വീഡിയോ പുറത്തുവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ആക്രമണം ഉണ്ടായിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top