28 March Thursday

ഇറാഖ്‌ ലോകത്തെ ചൂടേറിയ രാജ്യം

അനസ് യാസിന്‍Updated: Monday Jun 20, 2022


മനാമ
ലോകത്തെ ഏറ്റവും ചൂടേറിയ പത്തു രാജ്യത്തിന്റെ പട്ടികയിൽ  മൂന്ന്‌ അറബ്‌ രാജ്യവും. ഇറാഖാണ് ലോകത്തെ ഏറ്റവും ചൂടേറിയ രാജ്യം. തെക്ക്-കിഴക്കൻ നഗരം അമരയിൽ ശനിയാഴ്‌ച 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. അൽ ജഹ്‌റയിൽ 49.3 ഡിഗ്രി സെൽഷ്യസ് ആയതോടെ കുവൈത്ത് ചൂടേറിയ നാലാമത്തെ രാജ്യമായി. ഒമാനിലെ ഫഹൂദ് നഗരത്തിൽ ചൂട്‌ 48 ഡിഗ്രി സെൽഷ്യസ്. ഒമാൻ പട്ടികയിൽ ഒമ്പതാമതാണ്‌.

ഗൾഫ് രാജ്യങ്ങളിലെല്ലാം 40 ഡിഗ്രിക്കുമുകളിലാണ് താപനില. സൗദിയിൽ സമീപ ദിവസങ്ങൾ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഞായർമുതൽ ബുധൻവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രിവരെയെത്തും. കിഴക്കൻ പ്രവിശ്യയിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും മദീനയ്ക്കും യാൻബുവിനും ഇടയിലുള്ള ഭാഗങ്ങളിലും പരമാവധി താപനില 47–- - 50 ഡിഗ്രിയിലെത്തുമെന്നും മുന്നറിയിപ്പുണ്ട്‌.

റിയാദിന്റെയും അൽ ഖാസിമിന്റെയും കിഴക്കൻ ഭാഗങ്ങളിലും വടക്കൻ അതിർത്തികളിലും താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top