തെഹ്‌റാൻ
ഇറാനില്‍ വന്‍പ്രതിഷേധത്തിന് വഴിവെച്ച മഹ്‌സ അമിനിയെന്ന 22കാരിയുടെ മരണത്തിന്റെ ഒന്നാംവാര്‍ഷികത്തിലുംപ്രതിഷേധം അണപൊട്ടി. തെക്കൻ ഇറാനിൽ അർധസൈനിക വിഭാഗത്തിനുനേരെ തോക്കുധാരികൾ വെടിയുതിർക്കുകയും അവരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച മഹ്‌സയുടെ അച്ഛൻ അംജദ് അമിനിയെ അറസ്റ്റ് ചെയ്യുകയും മകളുടെ മരണവാർഷികം ആചരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..