20 April Saturday

നാവികസഖ്യം രൂപീകരിക്കാന്‍ ഇറാൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തെഹ്‌റാൻ
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഇറാഖ്‌, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി എന്നിവരുമായി ചേർന്ന്‌ നാവികസഖ്യം രൂപീകരിക്കുമെന്ന്‌ ഇറാൻ. ഇന്ത്യയും പാകിസ്ഥാനും സഖ്യത്തിന്റെ  ഭാ​ഗമാകുമെന്നും ഇറാൻ നാവികസേനയുടെ കമാൻഡർ ഷഹ്‌റാം ഇറാനി പറഞ്ഞു. യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തിൽനിന്നും പിന്മാറുന്നതായി യുഎഇ അറിയിച്ച് ദിവസങ്ങൾക്കകമാണ്‌ ഇറാൻ കമാൻഡറുടെ പ്രഖ്യാപനം.
 അടുത്തിടെയായി ഇറാൻ നിരവധി രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു.

സൗദി അറേബ്യയും ഇറാനും ഏഴ് വർഷത്തിനുശേഷം  നയതന്ത്രബന്ധം മാര്‍ച്ചില്‍ പുനസ്ഥാപിച്ചു. ഇറാൻ കമാൻഡറുടെ പ്രഖ്യാപനത്തില്‍ മറ്റു രാഷ്‌ട്രങ്ങളുടെ പ്രതികരണം വന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top