15 December Monday

മഹ്‌സ അമിനിയുടെ വിയോ​ഗത്തിന് ഒരാണ്ട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

തെഹ്‌റാൻ > ഹിജാബ്‌ ശരിയായി ധരിച്ചില്ലെന്ന്‌ ആരോപിച്ച്‌ ഇറാനിൽ മതകാര്യ പൊലീസ്‌ കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന കുർദിഷ്‌ യുവതിയുടെ ദാരുണ നിര്യാണത്തിന് ഒരാണ്ട്. ചരമവാർഷിക ദിനത്തിൽ മഹ്‌സ അമിനിയുടെ പിതാവ്‌ അംജാദ്‌ അമിനിയെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. ചരമവാർഷികം ആചരിക്കരുതെന്ന്‌ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.

മഹ്‌സയുടെ മരണം ഇറാനില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. മര്‍ദ്ദനമേറ്റാണ് മരണമെന്ന് കുടുംബം പറയുമ്പോൾ, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾമൂലമാണ് മരണമെന്നാണ് അധികൃതരുടെ വാദം. മുമ്പില്ലാത്തവിധം വന്‍പ്രതിഷേധമാണ് ഇറാനില്‍ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴ് വധശിക്ഷയാണ് ഇറാൻ നടപ്പാക്കിയത്. വന്‍രോഷമുയര്‍ന്നതോടെ  ഡിസംബറിൽ മതകാര്യ പൊലീസ്‌ സംവിധാനം ഇറാൻ നിർത്തലാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top