തെഹ്‌റാൻ> ഗാസ മുനമ്പിലേക്കുള്ള ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിച്ചാൽ ബന്ദികളാക്കിയ 200 പേരെ മോചിപ്പിക്കാൻ ഹമാസ് തയ്യാറാകുമെന്ന് ഇറാൻ. ഇറാൻ വിദേശമന്ത്രാലയ വക്താവ് നാസർ കനാനിയാണ് തെഹ്‌റാനിൽ ഇക്കാര്യം പറഞ്ഞത്. ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറാണെന്നും ഇതിനായുള്ള ഒരുക്കങ്ങൾ നടത്താൻ സമയം ആവശ്യമാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..