27 April Saturday

ഇന്ധന കള്ളക്കടത്ത്: ഇറാന്‍ കപ്പല്‍ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

മനാമ> 90,000 ലിറ്റര്‍ കള്ളക്കടത്ത് ഇന്ധനവുമായി ഇറാന്‍ അധികൃതര്‍ കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. കിഷ് ദ്വീപിന് സമീപം കടലില്‍ നിന്നും വ്യാഴാഴ്‌ചയാണ് കപ്പല്‍ പിടികൂടിയത്.

കപ്പല്‍ ക്യാപ്റ്റനും മറ്റ് അഞ്ച് ക്രൂ അംഗങ്ങള്‍ക്കും ക്രിമിനല്‍ വാറണ്ട് പുറപ്പെടുവിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. എന്നാല്‍ കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തില്‍ ഏറ്റവും കുറവ് ഇന്ധന വിലയുള്ള രാജ്യമാണ് ഇറാന്‍. ഇതുകാരണം, കരമാര്‍ഗ്ഗം അയല്‍ സംസ്ഥാനങ്ങളിലേക്കും കടല്‍മാര്‍ഗ്ഗം ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കും വ്യാപകമായ ഇന്ധന കള്ളക്കടത്ത് നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ കര്‍ശന നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top