24 April Wednesday

ഇറാന്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പെണ്‍ ആരവം

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022


തെഹ്‌റാൻ
നാൽപ്പത്‌ വർഷത്തിനുശേഷം ആദ്യമായി സ്‌റ്റേഡിയത്തിലെത്തി ഫുട്‌ബോൾ മത്സരം കണ്ട്‌ ഇറാൻ വനിതകൾ. 500 സ്ത്രീകൾക്കാണ്‌ തെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരം കാണാൻ അനുമതി നൽകിയത്‌. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഭാഗങ്ങളിലായി ഇരിപ്പിടം ഒരുക്കിയിരുന്നു.  
2019ൽ പുരുഷന്റെ വേഷത്തിൽ സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ച്‌ പിടിക്കപ്പെട്ട ഫുട്‌ബോൾ ആരാധിക സഹർ കൊദയാരി വിചാരണക്കോടതി മുറ്റത്തുവച്ച്‌ സ്വയം തീകൊളുത്തി മരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top