18 December Thursday

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്: ഒന്നാമത് ക്രിസ്റ്റ്യാനോ; ഇടം നേടി വിരാടും പ്രിയങ്കയും

വെബ് ഡെസ്‌ക്‌Updated: Friday Aug 11, 2023

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ വീണ്ടും ഒന്നാമനായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 596,848,846 ഫോളോവേഴ്സും ഒരു പോസ്റ്റിന് 3.23 മില്യൺ ഡോളറും സ്വന്തമാക്കിയാണ് ക്രിസ്റ്റ്യാനോ പട്ടികയിൽ ഒന്നാമതെത്തിയത്. പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റിപ്പോര്‍ട്ടാണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്. 2021ലെ ഹോപ്പര്‍ ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റിലും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു ഒന്നാമൻ. അർജന്റീന സൂപ്പർതാരം ലയണൽ മെസിയാണ് ലിസ്റ്റിൽ രണ്ടാമത്. 2.59 മില്യൺ ഡോളറാണ് മെസിക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്നത്. 479,268,484 ഫോളോവേഴ്സാണ് മെസിക്കുള്ളത്.

റിച്ച് ലിസ്റ്റില്‍ ആദ്യ നൂറ് പേരുടെ പട്ടികയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഇടം നേടിയിട്ടുണ്ട്.  ഒരു പോസ്റ്റിന് 1,384,000 ഡോളറുമായി കോഹ്ലി 14ാം സ്ഥാനത്താണ്.  ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യക്കാരനും വിരാടാണ്. 29-ാം സ്ഥാനത്താണ് പ്രിയങ്ക. ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 532,000 ഡോളറാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. 2021 ലെ പട്ടികയിലും ഇരുവരും ഇടം നേടിയിരുന്നു.

​ഗായിക സെലീന ​ഗോമസാണ് മൂന്നാം സ്ഥാനത്ത്. കെയ്ലി ജെന്നർ, ഡ്വെയ്ൻ ജോൺസൺ, അരിയാന ​ഗ്രാൻഡേ, കിം കർദാഷിയാൻ, ജസ്റ്റിൻ ബീബർ എന്നിവരും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top