ജക്കാർത്ത
ഓസ്ട്രേലിയയുടെ ആണവ അന്തർവാഹിനികൾ തെക്കുകിഴക്കൻ ഏഷ്യയില്‍ സമാധാന ഭീഷണി ഉയര്‍ത്തുമെന്ന് മലേഷ്യയും ഇന്തോനേഷ്യയും.
ഇന്തോ-പസഫിക് മേഖലയില്‍ ചൈനയെ ലക്ഷ്യമിട്ട് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും കഴിഞ്ഞ മാസം സഖ്യം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനികളും ക്രൂസ് മിസൈലുകളും ഉൾപ്പെടെ സഹായങ്ങളും അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. എട്ട് ആണവ-അന്തര്‍വാഹിനികളാണ് ഓസ്ട്രേലിയക്ക് ലഭിക്കുക. ഇത് ആർക്കും ഗുണം ചെയ്യില്ലെന്നും പിരിമുറുക്കം വര്‍ധിപ്പിക്കാന്‍ മാത്രമെ ഉപകരിക്കൂ എന്നും ഇന്തോനേഷ്യയുടെ വിദേശമന്ത്രി റെറ്റ്നോ മർസൂദി, മലേഷ്യൻ വിദേശമന്ത്രി സൈഫുദ്ദീൻ അബ്ദുള്ള എന്നിവര്‍ ജക്കാർത്തയിൽ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം പറഞ്ഞു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങൾ തുടരും.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയും ഐക്യവും ശക്തിപ്പെടുത്താൻ പ്രവര്‍ത്തിക്കുമെന്നും ഇരു മന്ത്രിമാരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..