19 April Friday

ഇന്ത്യൻ തേയില, ബസ്‌മതി അരി ഇറക്കുമതി കരാർ പുതുക്കാതെ ഇറാൻ ; കയറ്റുമതി രംഗത്ത്‌ ഇന്ത്യക്ക്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022


തെഹ്റാന്‍
ഇന്ത്യയിൽനിന്ന് തേയിലയും ബസ്മതി അരിയും ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറിൽ ഇറാൻ ഒപ്പിടാത്തത്‌ ഇന്ത്യയുടെ കയറ്റുമതി രംഗത്ത്‌ തിരിച്ചടിയാകും. തേയിലയും ബസ്‌മതി അരിയും  ഇറക്കുമതി ചെയ്യാനുള്ള കരാറുകള്‍ ഇറാന്‍ പുതുക്കാത്തതാണ്‌ പ്രതിസന്ധി സൃഷ്‌ടിച്ചത്‌. കരാർ പുതുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ഇറാൻ വ്യക്തമാക്കിയിട്ടില്ല.

ഏകദേശം 30-–-35 ദശലക്ഷം കിലോ ഓർത്തഡോക്സ് തേയില  (പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്നത്‌), 1.5 ദശലക്ഷം കിലോ ബസ്മതി അരി എന്നിവയാണ്‌ ഒരു വർഷം ഇന്ത്യയില്‍നിന്ന്‌ ഇറാൻ വാങ്ങുന്നത്. കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഇറാന്‍ തങ്ങളുടെ ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈമുതല്‍ നവംബര്‍ പകുതിവരെ ഇറക്കുമതി തടയാറുണ്ട്‌. ഇറാനിൽ ഹിജാബ്‌ അടിച്ചേൽപ്പിക്കുന്നതിനെതിരായ പ്രക്ഷോഭത്തെതുടർന്ന്‌ കടകളും ഹോട്ടലുകളും ചന്തകളും മറ്റും അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണോ ഇറക്കുമതി കരാർ പുതുക്കാത്തതിനു പിന്നിലെന്നും വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top