17 September Wednesday

ക്യാനഡയിൽ വെടിവയ്‌പിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

ടൊറാന്റോ> ക്യാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വെടിവയ്‌പിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ഇരുപത്തെട്ടുകാരനായ സത്‌വീന്ദർ സിങ്ങാണ്‌ ശനിയാഴ്‌ച മരിച്ചത്‌. മിൽട്ടണിൽ കഴിഞ്ഞ തിങ്കൾ പകൽ രണ്ടിനായിരുന്നു വെടിവയ്‌പ്‌. ഒരു ഓട്ടോ മൊബൈൽ റിപ്പയർ കടയിൽ പാർട്‌ടൈം ജോലി ചെയ്യുന്നതിനിടെയാണ്‌ അക്രമി വെടിയുതിർത്തത്‌.

ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. സത്‌വീർ സിങ്ങിനെ കൂടാതെ ടൊറാന്റോ പൊലീസ്‌ കോൺസ്റ്റബിളായ ആൻഡ്രൂ ഹോങ്‌ (48), റിപ്പയർ കടയുടമ ഷക്കീൽ അഷ്‌റഫ്‌ (38) എന്നിവരും കൊല്ലപ്പെട്ടു. വെടിവച്ച നാൽപ്പതുകാരൻ സിയാൻ പെട്രിയെ പിന്നീട്‌ പൊലീസ്‌ വെടിവച്ചു കൊന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top