25 April Thursday

ഇന്ത്യൻ വംശജൻ ലിയോ വരാദ്‌കർ അയർലൻഡ്‌ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Dec 18, 2022

ഡബ്ലിൻ> ഇന്ത്യൻ വംശജൻ ലിയോ വരാദ്‌കർ അയർലൻഡ് പ്രധാനമന്ത്രിയായി അധികാരമേറ്റു. കൂട്ടുകക്ഷി സർക്കാരിലെ ധാരണയനുസരിച്ചാണ് നിലവിലെ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ സ്ഥാനമൊഴിഞ്ഞത്. രണ്ടാം തവണയാണ് നിലവിലെ ഉപപ്രധാനമന്ത്രിയായ വരാദ്‌കർ പ്രധാനമന്ത്രിയാകുന്നത്. 2017–2020 കാലത്താണ്‌ ആദ്യമായി പ്രധാനമന്ത്രിയായത്.

മുംബൈ സ്വദേശി അശോക് വരാദ്‌കറുടെയും അയർലൻഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണ്‌ ജനനം. ഡോക്ടറായ വരാദ്‌കർ 2007ലാണ് ആദ്യമായി അയർലൻഡിൽ എംപിയായത്. 2017 ജൂൺ 13ന് ആദ്യമായി അയർലൻഡിന്റെ പ്രധാനമന്ത്രിയാകുമ്പോൾ വരാദ്‌കറിന്  38 വയസ്സായിരുന്നു. അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയുമാണ്‌ വരാദ്‌കർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top