18 December Thursday

യുഎസിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2023

ന്യൂയോർക്ക്‌> ഇന്ത്യക്കാരായ ദമ്പതികളേയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ്‌ (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭാര്യയേയും മകനേയും വെടിവച്ച് കൊലപ്പെടുത്തിയശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. കർണാടകത്തിലെ ദാവൻഗരെ സ്വദേശികളാണ് ഇവർ. ഇരുവരും സോഫ്‌റ്റ്‌വെയർ എൻജിനീയർമാരാണ്. ബാൾട്ടിമോർകൗണ്ടി പൊലീസാണ്‌ വിവരം ബന്ധുക്കളൈ അറിയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top