27 January Thursday

പുടിൻ–മോദി കൂടിക്കാഴ്‌ച: ആറുലക്ഷം തോക്കുണ്ടാക്കാന്‍ കരാര്‍

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021

ന്യൂഡൽഹി> ഇന്ത്യയും റഷ്യയുമായുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമായെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർപുടിൻ. ഇന്ത്യ–-റഷ്യ വാർഷിക ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ പുടിൻ  തിങ്കൾ വൈകിട്ട്‌ ഹൈദരാബാദ്‌ ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള  ചർച്ചയിലാണ്‌ ഇത്‌ വ്യക്തമാക്കിയത്‌. രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്‌ച. ഇന്ത്യ–- റഷ്യ ഉഭയകക്ഷിബന്ധത്തിൽ വൻ പുരോഗതി ഉണ്ടായെന്ന്‌ ഇരുനേതാക്കളും വിലയിരുത്തി. 

മയക്കുമരുന്ന്‌ കടത്തും സംഘടിത കുറ്റകൃത്യങ്ങളും ഉൾപ്പെടെ ഭീകരവാദവുമായി ബന്ധപ്പെട്ട എല്ലാ നീക്കത്തെയും പ്രതിരോധിക്കണമെന്ന്‌  പുടിൻ ആവശ്യപ്പെട്ടു. കോവിഡ്‌കാല വെല്ലുവിളികളെ മറികടന്നും ഇന്ത്യ–-റഷ്യ ബന്ധം വളർന്നെന്ന്‌ നരേന്ദ്ര മോദി പറഞ്ഞു.

ഉത്തർപ്രദേശിലെ അമേഠിയിൽ സംയുക്തസംരംഭത്തിന്റെ ഭാഗമായി ആറ്‌ ലക്ഷം എകെ -203 തോക്ക്‌ ഉൽപ്പാദിപ്പിക്കാനുള്ള 5000 കോടിയുടെ കരാറിലും  2021 മുതൽ 2031 വരെ സൈനിക, സാങ്കേതിക സഹകരണം ശക്തമാക്കാനുള്ള കരാറിലും ഒപ്പിട്ടു.  പ്രതിരോധ, വിദേശ മന്ത്രിമാർ പങ്കെടുത്ത 2+2 ചർച്ചയിലാണ്  കരാര്‍.    പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, വിദേശമന്ത്രി എസ്‌ ജയ് ശങ്കർ, റഷ്യൻ പ്രതിരോധമന്ത്രി ജനറൽ സെർജി ഷൊയ്‌ഗു, വിദേശമന്ത്രി സെർജി ലവ്‌റോവ്‌ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top