29 May Monday

റഷ്യ ഇന്ത്യക്ക് കൂടുതല്‍ എണ്ണ തരും ; ധാരണപത്രത്തിൽ ഒപ്പുവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


മോസ്‌കോ
ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണവ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ റിപ്പോർട്ട്‌. ഇന്ത്യക്ക്‌ കൂടുതൽ എണ്ണ നൽകാൻ ധാരണയായതായി റഷ്യൻ ഊർജ കമ്പനിയായ റോസ്‌നെഫ്‌ട്‌ അറിയിച്ചു. റോസ്‌നെഫ്‌ട്‌ സിഇഒ ഇഗോർ സെചിൻ കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തി ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. എണ്ണ ഇടപാട്‌ വർധിപ്പിക്കാൻ ഇരു കമ്പനിയും ധാരണപത്രത്തിൽ ഒപ്പുവച്ചു. വാങ്ങുന്ന എണ്ണയുടെ അളവ്‌ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഐഒസിക്കു പുറമെ മറ്റു രണ്ട്‌ എണ്ണക്കമ്പനികളുമായിക്കൂടി റോസ്‌നെഫ്‌ട്‌ പ്രതിനിധികൾ ചർച്ച നടത്തി.

ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചത്തലത്തിൽ റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങരുതെന്ന്‌ അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും വിലക്ക്‌ നിലനിൽക്കെയാണ്‌ ഇന്ത്യ റഷ്യയുമായുള്ള എണ്ണവ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുന്നത്‌. ഇന്ത്യ റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നതിനെ ഉക്രയ്‌ൻ വിദേശമന്ത്രി ദിമിത്രോ കുലേബ വിമർശിച്ചിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിൽ 20 ശതമാനം വർധനയുണ്ടെന്ന്‌ കഴിഞ്ഞ ദിവസം റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്‌ വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top