20 April Saturday

യുഎസില്‍ വീണ്ടും ​ഗാന്ധിപ്രതിമ തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

twitter.com/COPCP2020

ന്യൂയോര്‍ക്ക്> അമേരിക്കയില്‍ രണ്ടാഴ്ചയ്‌ക്കിടയില്‍ വീണ്ടും ​മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ചൊവ്വ രാവിലെയാണ് ന്യൂയോര്‍ക്ക് ശ്രീ തുളസി മന്ദിറിന് സമീപത്ത് സ്ഥാപിച്ചിരുന്ന പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ആറുപേര്‍ ചേര്‍ന്ന് ചുറ്റിക ഉപയോ​ഗിച്ച് തകര്‍ക്കുന്നതിന്റെയും തുടര്‍ന്ന് റോ‍‍‍ഡില്‍ മോശംവാക്കുകള്‍ എഴുതുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസ് പങ്കുവച്ചു. ഇതേ സ്ഥലത്ത് സ്ഥാപിച്ച ​ഗാന്ധി പ്രതിമ ആ​ഗസ്‌ത്‌ മൂന്നിനും തകര്‍ത്തിരുന്നു. ഫെബ്രുവരിയില്‍ യൂണിയന്‍ സ്ക്വയറിലുണ്ടായിരുന്ന ​ഗാന്ധിജിയുടെ വെങ്കല പ്രതിമ തകര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top