19 April Friday

സമ്മാനങ്ങള്‍ ഇമ്രാന്‍ വിറ്റ് കാശാക്കി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

videograbbed image


ഇസ്ലാമാബാദ്
മറ്റ് രാഷ്ട്രത്തലവന്‍മാര്‍ നല്‍കുന്ന ഉപഹാരങ്ങള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിറ്റ് കാശാക്കിയെന്ന് ആരോപണം. പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വാച്ച് ഉള്‍പ്പെടെ ഇമ്രാന്‍ മറിച്ചുവിറ്റെന്ന്  പ്രതിപക്ഷം.

ചട്ടപ്രകാരം സമ്മാനങ്ങൾ പൊതുലേലത്തിൽ വിറ്റ് പണം ഖജനാവില്‍ ചേര്‍ക്കുകയോ രാജ്യത്തിന്റെ പൊതു സ്വത്തായി കരുതി സംരക്ഷിക്കുകയോ വേണം.  
ഗൾഫ് രാജകുമാരൻ ഇമ്രാന്‍ഖാന്  നല്‍കിയ പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വാച്ച് പ്രധാനമന്ത്രിയുടെ അടുത്ത സഹായി ദുബായിൽ കച്ചവടമാക്കി പണം പ്രധാനമന്ത്രിക്ക് നൽകിയെന്നാണ് ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top