26 April Friday

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022


ഇസ്ലാമാബാദ്
പാകിസ്ഥാന്‍ മുന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിരോധിത ഫണ്ട് കേസില്‍ അറസ്റ്റിലാകാന്‍ സാധ്യത. ഫെഡറല്‍ ഇന്‍വസ്റ്റി​ഗേഷന്‍ ഏജന്‍സി രണ്ടാമത്തെ നോട്ടീസ് വെള്ളിയാഴ്ച നല്‍കി. ബുധനാഴ്ചയാണ് ആദ്യ നോട്ടീസ് ലഭിച്ചെങ്കിലും ഇമ്രാന്‍ അന്വേഷകസംഘത്തിന് മുന്നില്‍ ​ഹാജാരായില്ല. മൂന്നാമത്തെ നോട്ടീസ് നല്‍കിയിട്ടും ​ഹാജരായില്ലെങ്കില്‍ അറസ്റ്റിലേക്ക് നീങ്ങും.

ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടണ്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ അഞ്ച് കമ്പനി പ്രവര്‍ത്തിക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് കമീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ലായെന്നും ഏജന്‍സി കണ്ടെത്തി.
അന്വേഷണ ഏജൻസിയോട് ഉത്തരം പറയാൻ ബാധ്യസ്ഥനല്ലെന്നാണ് ഇമ്രാന്റെ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top