25 April Thursday

ഇമ്രാൻ ഖാനെ അറസ്‌റ്റ്‌ ചെയ്യാൻ നീക്കം; വസതിക്ക്‌ മുന്നിൽ സംഘടിച്ച്‌ പിടിഐ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

ലാഹോർ > പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കും. തോഷഖാന കേസിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇസ്ലാമാബാദ് പൊലീസ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. അറസ്റ്റിനായി പൊലീസ് ഇമ്രാൻ ഖാന്റെ വസതിയിലെത്തി.  പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ ഖജനാവില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ലാഭത്തില്‍ വിറ്റെന്ന കേസിലാണ് നടപടി.

അറസ്റ്റ് വിവരം അറിഞ്ഞതോടെ പിടിഐ പ്രവര്‍ത്തകര്‍ വസതിക്ക് മുന്നില്‍ സംഘടിച്ചു. വസതിക്ക് മുന്നിലുള്ള റോഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണ്. പിടിഐ നേതാവ് ഫവാസ് ചൗധരി എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും വസതിക്ക് മുന്നിലെത്തിച്ചേരണമെന്നും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌താല്‍ രാജ്യ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം പൊലീസ് സംഘം വസതിക്ക് ഉള്ളില്‍ കയറി ഇമ്രാന്‍ ഖാനുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top