ഇസ്ലാമാബാദ്
അമേരിക്കയിലെ പാക് എംബസിയിൽനിന്നുവന്ന നയതന്ത്ര സന്ദേശം നഷ്ടപ്പെട്ടതായി സമ്മതിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അറ്റോക്ക് ജയിലിൽ തടവിലുള്ള അദ്ദേഹം ഫെഡറൽ ഉൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരാണ് ഞായറാഴ്ച ചോദ്യം ചെയ്തത്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിദേശ സമ്മാനങ്ങൾ വിറ്റുകാശാക്കിയ തോഷാഖാന കേസിലാണ് ഇമ്രാൻ ഖാന് മൂന്നുവർഷം തടവ് ലഭിച്ചത്. ഏതാനും ദിവസംമുമ്പ്, രഹസ്യരേഖകൾ നഷ്ടമായതായ സൈഫർ കേസിലും ഇദ്ദേഹത്തെ പ്രതിചേർത്തു.
അമേരിക്കയിലെ പാക് എംബസിയിൽനിന്ന് അയച്ച സന്ദേശത്തിൽ തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയുടെ തെളിവുണ്ടെന്ന് ഇമ്രാൻ അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് റാലികളിലും ഈ രേഖകൾ ഉയർത്തിക്കാട്ടി.
എന്നാൽ, ഇവ നഷ്ടമായെന്നാണ് ഇമ്രാൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇവ എവിടെയാണ് വച്ചതെന്ന് ഓർമയില്ലെന്ന് ഇമ്രാൻ അന്വേഷകസംഘത്തോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..