19 September Friday

ഇമ്രാന്റെ ജാമ്യാപേക്ഷ മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023


ഇസ്ലാമാബാദ്‌
രാജ്യരഹസ്യം വെളിപ്പെടുത്തിയെന്ന കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും അടുത്ത അനുയായി ഷാ മഹ്മൂദ് ഖുറേഷിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് പാകിസ്ഥാൻ പ്രത്യേക കോടതി മാറ്റി. കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്തുള്ള ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തീർപ്പാക്കുന്നതുവരേക്കാണ്‌ മാറ്റിയത്‌.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച  സമ്മാനങ്ങള്‍ വിറ്റകേസില്‍  ജയിൽ ശിക്ഷ മരവിപ്പിച്ചെങ്കിലുംഈ കേസിൽ ജാമ്യം ലഭിക്കാത്തതുമൂലമാണ്‌ ഇമ്രാൻ ജയിലില്‍ തുടരുന്നത്. ഏഴ് വ്യത്യസ്ത കേസുകളിലെ തന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജികൾ ലാഹോർ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top