17 December Wednesday

ഇമ്രാൻ ഖാനെ വ്യാഴാഴ്‌ചവരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ ലാഹോർ കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

ലാഹോർ > ഇമ്രാൻ ഖാനെ വ്യാഴാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ലാഹോർ ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചു. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിന് മുന്നില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പാക്കിസ്ഥാന്‍ പൊലീസ് പകച്ചുനിൽക്കുകയായിരുന്നു. ഇമ്രാന്റെ വീടിന് മുന്നില്‍ പൊലീസിനെ തടഞ്ഞ് രാത്രിയും ഇമ്രാന് സംരക്ഷണം തീർക്കുകയായിരുന്നു പാർട്ടി പ്രവർത്തകർ. അതേസമയം, തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം ലണ്ടന്‍ പ്ലാന്‍ അനുസരിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക് വിറ്റ് നേട്ടമുണ്ടാക്കി എന്ന കേസിലും റാലിക്കിടെ ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെബാ ചൗധരിയെയും പോലീസ് സംഘത്തെയും ഭീഷണിപ്പെടുത്തിയെന്ന കേസിലും ഇമ്രാനെതിരെ അറസ്റ്റ് വാറന്റുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top