02 July Wednesday

അമേരിക്കയുടെ വളര്‍ച്ച ഇടിയും; ഐഎംഎഫ് മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

ലണ്ടന്‍ > കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചനിരക്കില്‍ വന്‍ ഇടിവു സംഭവിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ മുന്നറിയിപ്പ്. 2021ലെ അമേരിക്കയുടെ വളര്‍ച്ചയുടെ തോത് ആറു ശതമാനമായും അടുത്ത വര്‍ഷമിത് 5.2 ശതമാനമായും കുറയുമെന്നാണ് പ്രവചനം. ഒരു ജി-7 രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കുമിതെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയുടെ 2021ലെ വളര്‍ച്ചാ പ്രവചനങ്ങളിലും വലിയ കുറവുണ്ട്. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം കാരണം ജര്‍മനിയിലെ ഉല്‍പ്പാദന മേഖല പ്രതിസന്ധിയിലാണ്. ജപ്പാനില്‍ നടപ്പാക്കിയ കോവിഡ് പ്രതിരോധ നടപടികള്‍ സാമ്പത്തിക വീണ്ടെടുക്കലിനെ പ്രതികൂലമായി ബാധിച്ചു. 

ദരിദ്ര രാജ്യങ്ങളിലെ ജനസംഖ്യയുടെ ഏകദേശം 96 ശതമാനം പേര്‍ക്കും വാക്സിന്‍ ലഭിച്ചിട്ടില്ലെന്നതും ആഗോളതലത്തില്‍ വീണ്ടെടുക്കലിന്റെ വേഗതയ്ക്ക് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top