11 December Monday

ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈകമീഷണറെ തടഞ്ഞ് ഖലിസ്ഥാന്‍ അനുകൂലികള്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023


ലണ്ടന്‍
ബ്രിട്ടനിലെ ​സ്കോട്ട്‌-ലന്‍ഡില്‍ ഇന്ത്യന്‍ ഹൈകമീഷണറെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞു. ​ഗ്ലാസ്​ഗോ ന​ഗരത്തിലെ ​ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വെള്ളിയാഴ്ച വിക്രം ദൊരൈസ്വാമിയെ തടഞ്ഞത്. ഹൈകമീഷണറുടെ ദ്വിദിന സ്കോട്ട്‌-ലന്‍ഡ് സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചര്‍ച്ചയ്ക്കായാണ് ദൊരൈസ്വാമി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–- ക്യാനഡ ബന്ധം വഷളായിരിക്കെയാണ്‌ സംഭവം. ഇന്ത്യയില്‍നിന്നുള്ള ഉദ്യോ​ഗസ്ഥരെ തങ്ങള്‍ സ്വാ​ഗതം ചെയ്യുന്നത് ഈ രീതിയിലായിരിക്കുമെന്ന് ഖലിസ്ഥാന്‍ അനുകൂലികള്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top