29 March Friday

ഇസ്ലാമാബാദിലെ ആദ്യ ഹിന്ദുക്ഷേത്ര‌ നിര്‍മാണം പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021


ഇസ്ലാമാബാദ്
ഇസ്ലാമാബാദിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണം പുനരാരംഭിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍. രാജ്യതലസ്ഥാനത്തെ ഹരിതമേഖലകളിൽ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് ഫെഡറൽ ക്യാബിനറ്റിന്റെ നിരോധനമുണ്ടെന്നു കാണിച്ച് ഫെബ്രുവരിയില്‍ ക്ഷേത്രം നിർമിക്കുന്നതിനുള്ള അനുമതി റദ്ദ് ചെയ്തിരുന്നു.  നവമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സ്ഥലം നൽകാനും ക്ഷേത്രം നിർമിക്കാനുമുള്ള ഉത്തരവ് പുനഃസ്ഥാപിച്ചത്. പാകിസ്ഥാനിലെ മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശപ്രകാരം 2016-ലാണ് ഇസ്ലാമാബാദില്‍ ശ്രീകൃഷ്ണക്ഷേത്രവും ശ്മശാനവും നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top