ഫ്ലോറിഡ > ഫ്ലോറിഡയിൽ കടയ്‌ക്കുള്ളിലേക്ക് മുഖംമൂടി ധരിച്ചെത്തിയ യുവാവ് മൂന്ന് കറുത്ത വർഗക്കാരെ വെടിവച്ചുകൊന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റു. പൊലീസ് പിടിയിലായ അക്രമി സ്വയം വെടിവച്ച് മരിച്ചു. വംശവെറികൊണ്ടുള്ള ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇരുപതുകളിലുള്ള യുവാവ് കറുത്ത വർഗക്കാരോടുള്ള വെറുപ്പിന്റെ പുറത്താണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് മുമ്പ്, മാധ്യമങ്ങൾക്കും മാതാപിതാക്കൾക്കും വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള കുറിപ്പ് ഇയാൾ എഴുതിയിരുന്നു. ആക്രമണത്തിന് ഇരയായവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..