17 December Wednesday

ഏഴാം ക്ലാസുകാരന്‍ സ്‌കൂളില്‍ വെടിയുതിര്‍ത്തു; 9 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 3, 2023

ബെല്‌ഗ്രേഡ്> സെര്‍ബിയയില്‍ ഏഴാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ എട്ടു കുട്ടികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു.ആറു കുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ ഗാര്‍ഡും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സെര്‍ബിയന്‍ തലസ്ഥാനം ബെല്‍ഗ്രേഡില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ക്ലാസ് റൂമില്‍ അധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് കുട്ടി സഹപാഠികള്‍ക്ക് നേരെ വെടിവെച്ചത്.
 
സെര്‍ബിയയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത് വിരളമാണ്. വിദ്യാര്‍ഥി സ്‌കൂളിലേക്ക് ആയുധവുമായി വരാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top